
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ആലോചന. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനാണ് ആലോചന. ആനയും വെടിക്കെട്ടും ഒഴിവാക്കാനാണ് ആലോചന. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങളുടെ അടിയന്തരയോഗം രാത്രി 7.30ന് നടക്കും. ഇതിന് ശേഷം തീരുമാനമുണ്ടാകും.
രാത്രിയില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. പകല്‍ 140 ഡെസിബെല്‍ വരെ ശബ്ദമുള്ള വെടിക്കെട്ടേ നടത്താവൂ. ഹൈക്കോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് തിരുവന്പാടി ദേവസ്വം .ഉഗ്രശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. 140 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദത്തോടെയുള്ള വെടിക്കെട്ടുകള് പാടില്ല.
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച് വെടിക്കെട്ട് നടത്തുന്നതിന് കര്‍ശന ഉപാധികള്‍ ഏര്‍പ്പെുത്തി. സൂര്യാസ്തമയം മുതല്‍ സുരോദയം വരെയുള്ള സമയത്ത് ഉഗ്രശബ്ദ്തതോടെയുള്ള വെടിക്കെട്ട് പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. 125 നും 140 ഡെസിബെല്ലിനും ഇടയില്‍ ശബ്ദത്തോടെയുള്ള വെടിക്കെട്ടേ നടത്താവൂ. ഇതോടെ കതിന, ഗുണ്ട്, അമിട്ട് തുടങ്ങിയ ഉപയോഗിക്കാന്‍ കഴിയാതെ വരും. പ്രകാശം പരത്തുന്ന വര്‍ണാഭമായ വെട്ടിക്കെട്ടാണ് കോടതി നിര്‍ദേശിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam