ഒരാനയെ എഴുന്നള്ളിക്കും, കേസ് വന്നാല്‍ ജയിലില്‍ പോകാനും തയ്യാറെന്ന് ഭാരവാഹികള്‍

By sanumon ksFirst Published Apr 13, 2016, 6:02 PM IST
Highlights

വനംവകുപ്പിന്റെ നിബന്ധന ലംഘിച്ച് ഒരാനയെ എഴുന്നള്ളിക്കുമെന്നും കേസ് വന്നാല്‍ ജയിലില്‍ പോകാനും തയ്യാറെന്ന്  തൃശൂര്‍പൂര ഭാരവാഹികള്‍ . തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരോട് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വെടിക്കെട്ടും കുടമാറ്റവും ഉണ്ടാവില്ലെന്നും ആഘോഷങ്ങളില്ലാതെ പൂരം നടത്താന്‍ തീരുമാനമായി,  പാറമേക്കാവ് തിരുവന്പാടി ദേവസ്വങ്ങള്‍ ഇക്കാര്യത്തില്‍ യോഗം ചേര്‍ന്നു. വ്യവസ്ഥകള്‍ കര്‍ശനമാക്കി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും കളക്ടറുടെയും ഉത്തരവുകള്‍ പുറത്തുവന്നിരുന്നു. 

ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം പാലിക്കണം . രാവിലെ 10 മുതല്‍ 5 വരെ ആനകളെ എഴുന്നള്ളിക്കരുത് .ഒരു ആനയെ മൂന്നു മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത് എന്നായിരുന്നു നിര്‍ദ്ദേശങ്ങള്‍.ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് ദേവസ്വങ്ങള്‍ക്ക് കൈമാറിയിരുന്നു.

click me!