ഫേസ്ബുക്കിലൂടെ ശല്യം; വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി

Web Desk |  
Published : Apr 04, 2018, 11:30 PM ISTUpdated : Jun 08, 2018, 05:45 PM IST
ഫേസ്ബുക്കിലൂടെ ശല്യം; വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി

Synopsis

തോട്ടപ്പള്ളി പുത്തന്‍ചിറയില്‍ അജീഷിനെതിരെയാണ് പെണ്‍കുട്ടി അമ്പലപ്പുഴ സിഐക്ക് പരാതി നല്‍കിയത്.

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ഫേയ്സ് ബുക്കിലൂടെ സ്ഥിരമായി ശല്യപ്പെടുത്തിയ ഐഎന്‍ടിയുസി പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി. തോട്ടപ്പള്ളി പുത്തന്‍ചിറയില്‍ അജീഷിനെതിരെയാണ് പെണ്‍കുട്ടി അമ്പലപ്പുഴ സിഐക്ക് പരാതി നല്‍കിയത്. ഹാര്‍ബറിലെ തൊഴിലാളിയായ യുവാവിനെതിരെ നേരത്തെ പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇതിന് ശേഷവും യുവാവ് പെണ്‍കുട്ടിക്കെതിരെ ഫെയ്സ് ബുക്കിലൂടെ നിരന്തരം ശല്യം തുടര്‍ന്നു. ഇതിനിടെ ഈ മാസം നടക്കേണ്ട പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയവും മുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി യുവാവിനെതിരെ വീണ്ടും പരാതി നല്‍കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നീ പോ മോനെ വിജയാ' എന്ന് രേവന്ത് റെഡ്ഡി, കണക്കിന് കൊടുത്ത് പിണറായി; മുഖ്യമന്ത്രിമാര്‍ തമ്മിൽ വാക്പോര്
അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി