കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ

Web Desk |  
Published : Apr 29, 2018, 02:39 PM ISTUpdated : Jun 08, 2018, 05:47 PM IST
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ

Synopsis

കൂടുതല്‍ തീരുമാനം സംസ്ഥാന കൗണ്‍സിലിന് ശേഷം

ചെങ്ങന്നൂര്‍:കർണ്ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തുഷാർ വെള്ളാപ്പള്ളി.കൂടുതൽ തീരുമാനം ഇന്നത്തെ സംസ്ഥാന കൗൺസിലിന് ശേഷമെന്നും തുഷാർ വെള്ളാപ്പള്ളി .

ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട്  ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെയാണ് ബിജെഡിഎസ്, ബിജെപിയുമായി ഇടഞ്ഞത്.

പ്രതിഷേധമെന്നവണ്ണം ബിഡിജെഎസ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ബിഡിജെഎസിന്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ