
ദില്ലി: ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അന്‍പതോളം വരുന്ന സംഘം എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ടിബറ്റിനെ ചൈനയില്‍ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ തുടങ്ങിയ സാഹചര്യത്തിലാണ് ടിബറ്റുകാരുടെ പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam