
പത്തനംതിട്ട: കൊക്കാതോട്, ഉള്‍വനത്തില്‍ നിന്നും കടുവ ആക്രമിച്ച് കൊന്ന നിലയിൽ മൃതദേഹം കണ്ടെത്തി. അപ്പുപ്പൻതോട് സ്വദേശി രവിയാണ് മരിച്ചത്.
ഇന്നലെരാവിലെയാണ് രവി പുല്ലും വിറകും ശേഖരിക്കാൻ വനത്തിലേക്ക് പോയത്.. പതിനൊന്ന് മണിക്ക് തിരിച്ച് എത്തുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു .. മുന്ന് മണികഴിഞ്ഞിട്ടും കാണത്തതിനെ തുടർന്ന് ബന്ധുക്കള്‍ വനത്തിൽ നടത്തെതിയ തിരച്ചിലില്‍ രവിയുടെ ചെരിപ്പും വസ്ത്രങ്ങളും ആദ്യം കണ്ടെത്തി.
പിന്നിട് തലയും വലതുകാലും വലതുകൈയ്യും കണ്ടെത്തി. ബാക്കി ഭാഗങ്ങൾ അധികവും കടുവ തിന്നു. ബന്ധുക്കള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലിസിനെയും അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇടതുകൈപ്പത്തി കൂടി കണ്ടെത്തി. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റമോർട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി..വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരികരിച്ചു. ജനവാസമേഖലയില്‍ നിന്നും അരകിലോമീറ്റർ ഉള്ളിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam