സന്ദര്‍ശകരെ കാത്ത് കടുവാപ്പൂക്കള്‍

Web Desk |  
Published : Jul 09, 2018, 09:31 AM ISTUpdated : Oct 02, 2018, 06:50 AM IST
സന്ദര്‍ശകരെ കാത്ത് കടുവാപ്പൂക്കള്‍

Synopsis

മലേഷ്യ അടക്കം രാജങ്ങളിലെ മഴക്കാടുകളിൽ വലിയ മരങ്ങളിൽ ആണ് സാധാരണ ഇതു കാണാറുള്ളത്

തിരുവനന്തപുരം:  കടുവാപൂക്കളുമായി പാലോട് ബോട്ടാണിക് ഗാര്‍ഡന്‍ ഒരുങ്ങി. ഓര്‍ക്കിഡുകളിലെ തന്നെ ഭീമന്‍ പൂക്കള്‍ വിരിയുന്ന ടൈഗര്‍ ഓര്‍ക്കിഡാണ് ബോട്ടാണിക് ഗാര്‍ഡനില്‍ പൂവിട്ടിരിക്കുന്നത്. പേരു പോലെ തന്നെ കടുവയുമായി സാദൃശ്യമുണ്ട് പൂവിനും. നിറത്തിലും പൂവിലെ ഡിസൈനുമെല്ലാം കടുവയെ ഓര്‍മിപ്പിക്കുന്നതാണ്. 

എല്ലാ വര്‍ഷവും പൂക്കാറില്ല ഈ ഓര്‍ക്കിഡ് ഭീമന്‍. ആദ്യം പൂക്കാൻ 8 മുതൽ 10 വർഷം വരെ എടുക്കും. അതു കഴിഞ്ഞാൽ പിന്നെ പൂക്കുന്നത് 2 വർഷം കൂടുമ്പോൾ മാത്രം.ഒരു തണ്ടിൽ 65 പൂക്കൾ വരെ ഉണ്ടാകും. തണ്ടിനു 3 മീറ്ററോളം നീളമാണ് ഉണ്ടാവുക. 

മലേഷ്യ അടക്കം രാജങ്ങളിലെ മഴക്കാടുകളിൽ വലിയ മരങ്ങളിൽ ആണ് സാധാരണ ഇതു കാണുന്നത്.പൂർണ വളർച്ച എത്താത്ത പൂക്കളിൽ നിന്നുണ്ടാകുന്ന സുഗന്ധം ശലഭങ്ങളെ ആകർഷിക്കും.  പൂമ്പൊടിയിൽ നിന്നു തൈകളും ഉണ്ടാക്കിയിട്ടുണ്ട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ