
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരക്ഷ ശക്തമാക്കി. നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ക്കു പുറമേ നാല് കമാണ്ടോകളും മുഖ്യമന്ത്രിയുടെ സുരക്ഷ വ്യൂഹത്തിലുണ്ടാകും. കുമ്മനത്തിനും ഗണ്‍മാന്‍മാരെ നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ ഉജ്ജ്വന്‍ പൊലീസ് കേസെടുത്തു.
പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയായി ചുമയേറ്റശേഷം പിണറായി വിജയന്ര തീരുമാനം. പക്ഷെ സുരക്ഷ അവലോകന കമ്മിറ്റി ശുപാര്‍ശയെ തുടര്‍ന്ന് ഒരു എസ്‌ഐയും മൂന്നു പൊലീസുകാരുമടങ്ങുന്ന എസ്‌കോര്‍ട്ട് മുഖ്യമന്ത്രിക്കൊപ്പം പിന്നീട് അകമ്പടി ചേരുകയായിരുന്നു.നിരന്തരമായി സുരക്ഷ ഭീഷണിയുരുന്ന സാഹചര്യത്തില്‍ സുരക്ഷ കമ്മറ്റിയുടെ റിപ്പോ!ര്‍ട്ട് പ്രകാരമുള്ള പൂര്‍ണ സുരക്ഷ അനാവാര്യമാണെന്ന് കഴിഞ്ഞയാഴ്ച ഉന്നത പൊലീസുദ്യോഗസ്ഥര്‍ മുഖ്യമന്ത്രി കണ്ട് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാല് കമാണ്ടോകളുകളുടെ സംരക്ഷണം കൂടി മുഖ്യമന്ത്രിക്ക് നല്‍കുന്നത്. മുഖ്യക്കുള്ള ഗണ്‍മാന് പുറമേയാണ് കമാനന്‍ഡോകളുടെ സംരക്ഷണം. നിലില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെ വാഹനമാണ് പൈലറ്റ് പൊയിരുന്നത്. ഇനി മുഖ്യമന്ത്രിക്ക് സ്ഥിരം പൈലറ്റ് വാഹനമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫിന്റെ വൈ ക്യാറ്റഗറി സുരക്ഷ കുമ്മനം രാജേശേഖരനും നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സ്വീകരിച്ചില്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കിയിരുന്ന രണ്ടു പൊലീസുകാരെയും കുമ്മനം ഏറ്റെടുത്തില്ല. സുരക്ഷ ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗണ്‍മാണ്‍മാരെ ഒപ്പം കൂട്ടണമെന്ന് പൊലീസിന്റെ ആവശ്യം കുമ്മനം അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ കൊലപ്പെടുത്താന്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനിനെതിരെ ഉജ്ജ്വന്‍ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തു. പ്രസ്താവന വിവാദമായതോടെ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കിയിരുന്നു. അതൊകൊണ്ട് പ്രശ്‌നം തീരില്ലെന്നും യുഎപിഎ ചുമത്തി കേരള പൊലീസ് കേസെടുക്കണമെന്ന് സിപിഎണ്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam