ദേശസ്നേഹം വളര്‍ത്താന്‍ വര്‍ഷം പത്ത് ലക്ഷം യുവജനങ്ങള്‍ക്ക് സൈനിക പരിശീലനം

By Web DeskFirst Published Jul 17, 2018, 10:52 AM IST
Highlights
  • യുജനങ്ങളില്‍ ദേശസ്നേഹം  വര്‍ധിപ്പിക്കാന്‍ വര്‍ഷം പത്ത് ലക്ഷം പേര്‍ക്ക് സൈനിക പരിശീലനം

ദില്ലി: ഇന്ത്യയിലെ യുവാക്കള്‍ക്ക് അച്ചടക്കം ശീലമാക്കുക ദേശസ്നേഹം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ  യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്കാണ് പരിശീലനം നല്‍കാനൊരുങ്ങുന്നത്. ദേശീയ യുവജന ശാക്തീകരണം പദ്ധതി (എന്‍വൈഇഎസ്) എന്ന പേരിലാണ് പരിശീലന പദ്ധതി ആസൂത്രണം ചെയ്യുന്നത്.

യുവജനങ്ങളില്‍ ദേശസ്നേഹം വളര്‍ത്തുക, അച്ചടക്കം ശീലിപ്പിക്കുക, ഇന്ത്യയെ വിശ്വഗുരുവാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ ന്യു ഇന്ത്യ 2022 പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

10,12, കോളേജ് വിദ്യാര്‍ഥികള്‍ക്കായിരിക്കും പരിശീലനം. ഒരു വര്‍ഷം നീളുന്ന പരിശീനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്‍റ് ലഭിക്കും. സൈനിക പരിശീനത്തിനൊപ്പം കമ്പ്യൂട്ടര്‍, ദുരന്തനിവാരണം, യോഗ, ആയുര്‍വേദം, തത്വചിന്ത എന്നിവയും പരിശീലിപ്പിക്കും.  കാലക്രമേണ വിവിധ സേനകളിലേക്കുള്ള റിക്രൂട്ട്മെന്‍റിന് സൈനിക പരിശീലനം യോഗ്യതയാക്കാനും പദ്ധതിയുണ്ട്. പൊലീസ് തെരഞ്ഞെടുപ്പിലും സൈനിക പരിശീലനം നിര്‍ബന്ധിത യോഗ്യതയാക്കും. 

കഴിഞ്ഞാഴ്ച ഇത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രതിരോധം, യുവജനകാര്യം, മാനവ വിഭവ ശേഷി എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

click me!