കേരളതീരത്ത് ഇന്ന് ശക്തമായ തിരമാലയ്ക്ക് സാധ്യത

By Web DeskFirst Published Dec 4, 2017, 6:47 AM IST
Highlights

കേരള തീരത്തിന് 10 കിലോമീറ്റർ വരെയുള്ള മേഖലയില്‍ ഇന്നു രാത്രിവരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര സമുദ്ര വിവര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.

കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇതിനിടയില്‍ ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താന്‍  ഇന്ന് കോഴിക്കോട് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും.  രാവിലെ 10 മണിക്ക് കളക്ടറേറ്റിലാണ് യോഗം.

 

click me!