
ലണ്ടന്‍: പാകിസ്ഥാന് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്, എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവര്‍ക്ക് മറുപടി നല്‍കും. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. എങ്ങനെയാണ് ശക്തമായ മറുപടി കൊടുക്കേണ്ടതെന്ന് തനിക്ക് അറിയാം എന്നും മോദി കൂട്ടിച്ചേര്‍ത്തു.
മൂന്ന് രാജ്യങ്ങളിലായുള്ള യൂറോപ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്നാണ് മോദി ലണ്ടനില്‍ എത്തിയത്. ബക്കിംഹാം പാലസില്‍ മോദി എലിസബത്ത് രാജ്ഞിയുമായി കൂടികാഴ്ച നടത്തി. നേരത്തെ ചാള്‍സ് രാജകുമാരനൊപ്പം ലണ്ടന്‍ മ്യൂസിയം സന്ദര്‍ശിച്ച മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും കൂടികാഴ്ച നടത്തി.
തുടര്‍ന്നാണ് ഭാരത് കി ബാത്ത്, സബ്കേ സാത്ത് എന്ന പേരിലുള്ള ഭാരത സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്തത്. പ്രസൂണ്‍ ജോഷി അവതാരകനായ പരിപാടിയിലാണ് മോദി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കിയത്.
ക്വത സംഭവത്തെക്കുറിച്ച് പ്രതികരിച്ച മോദി, ബലാത്സംഗം സംഭവം ഒരിക്കലും രാഷ്ട്രീയവത്കരിക്കേണ്ടതല്ല. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ തന്‍റെ സര്‍ക്കാറിന് സാധിച്ചു. ഞാന്‍ ദാരിദ്രത്തിലാണ് ജീവിച്ചത്. എന്താണ് പിന്നോക്കരുടെ ജീവിതത്തിലെ ദാരിദ്രം എന്ന് എനിക്കറിയാം. അതിനാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഞാന്‍ പണിയെടുക്കുന്നു.
സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച പറഞ്ഞ മോദി. ഇന്ത്യയിലെ ജനങ്ങളെ അറിയിക്കും മുന്‍പ് ഈ ആക്രമണത്തെക്കുറിച്ച് നമ്മള്‍ പാകിസ്ഥാനെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam