
തിരുവനന്തപുരം: മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ സര്‍ക്കാര്‍ വക ടൂര്‍ പാക്കേജ്. സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് മൂന്നു ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഡിസംബര്‍ 26 മുതല്‍ ടൂര്‍പാക്കേജ് ഒരുക്കാനാണ് ടൂര്‍ഫെഡിന്റെ തീരുമാനം. സംസ്ഥാന ദേവസ്വം-സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഡിസംബര്‍ 26 മുതല്‍ ടൂര്‍പാക്കേജ് ഒരുക്കാനാണ് ടൂര്‍ഫെഡിന്റെ തീരുമാനം. രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ഈ ടൂര്‍ പാക്കേജില്‍ എക്കോ പോയിന്റ്, റോക്ക് ഗാര്‍ഡന്‍, ബ്ലോസം ഗാര്‍ഡന്‍, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി എന്നീ ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര, താമസം, ഭക്ഷണം എന്നിവ സഹിതം ഈ മൂന്ന് ദിവസ ടൂറിന് ഒരാളില്‍ നിന്ന് 3890 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. നീലക്കുറിഞ്ഞി ടൂര്‍പാക്കേജിന്റെ ഉദ്ഘാടനം ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാറിന് നീലക്കുറിഞ്ഞി ചിത്രം കൈമാറി ഞാന്‍ നടത്തി. നീലക്കുറിഞ്ഞി ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിന് 0471 2305075 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. ഈ അവസരം വിനോദസഞ്ചാര പ്രേമികളെല്ലാം പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂട്ടുകാരെയും ബന്ധുക്കളെയും ഈ വിവരമറിയിക്കുമല്ലോ..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam