വിമാനത്തിലെ പരിചയം ഹോട്ടല്‍ മുറിയിലേക്ക് നീണ്ടും; ആ യുവതി കോടതിയില്‍ പറഞ്ഞത്

Web Desk |  
Published : Jul 13, 2018, 06:32 PM ISTUpdated : Oct 04, 2018, 03:03 PM IST
വിമാനത്തിലെ പരിചയം ഹോട്ടല്‍ മുറിയിലേക്ക് നീണ്ടും; ആ യുവതി കോടതിയില്‍ പറഞ്ഞത്

Synopsis

24 കാരിയായ അമേരിക്കന്‍ യുവതി മൊറോക്കന്‍ യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് ഡിസംബറില്‍ നടന്ന സംഭവത്തിന്‍റെ  കോടതി നടപടികള്‍

ദുബായ്: മൂന്നുദിവസം ദുബായ് കാണുവാന്‍ എത്തിയ അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. 24 കാരിയായ അമേരിക്കന്‍ യുവതി മൊറോക്കന്‍ യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിസംബറില്‍ നടന്ന സംഭവത്തിന്‍റെ  കോടതി നടപടികളാണ് ഗള്‍ഫ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

കഴിഞ്ഞ ദിവസം കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ യുവാവ് കുറ്റം നിഷേധിച്ചു. താൻ പീഡിപ്പിച്ചിട്ടില്ലെന്ന് യുവാവ് കോടതിയിൽ ആവർത്തിച്ചു. താനാണ് യുവാക്കളെ മുറിയിലേക്ക് ക്ഷണിച്ചതെന്ന് അമേരിക്കൻ യുവതി സമ്മതിക്കുകയും ചെയ്തു.  ഡിസംബറിൽ ദുബായിലേക്കുള്ള വിമാനത്തിൽ വച്ചാണ് യുവതി ഇയാളെ പരിചയപ്പെട്ടത് എന്നാണ് കോടതിയില്‍ യുവതി പറഞ്ഞത്.

യുവതി കോടയില്‍ നല്‍കിയ മൊഴി ഇങ്ങനെ, താന്‍ സമ്മതിച്ചാണ് മൊറോക്കൻ യുവാവ് അടുപ്പക്കാരനൊപ്പം ഹോട്ടൽ മുറിയിൽ എത്തിയത്. ഞങ്ങൾ തുടര്‍ന്ന് നന്നായി മദ്യപിച്ചു. ഇതിനിടെ യുവാവ് ഫോൺ ചാർജ് ചെയ്യണമെന്നു പറഞ്ഞു. ഇയാൾക്കൊപ്പം ബെഡ്റൂമിലേക്ക് പോയി. എന്നാൽ, യുവാവ് തന്നെ മർദിക്കുകയായിരുന്നു. ബോധം നഷ്ടമായ ഞാൻ രാവിലെ എഴുന്നേൽക്കുമ്പോഴാണ് പീഡനം നടന്നുവെന്ന് മനസിലായത്. 

രാവിലെ ബെഡ്റൂമിൽ നിന്നും പുറത്തു വരുമ്പോൾ രണ്ടു പേരും അവിടെ ഇല്ലായിരുന്നു. ഉടൻ തന്നെ സംഭവം ഹോട്ടൽ സെക്യൂരിറ്റിയോട് പറഞ്ഞു. 5500 ദിർഹവും വിലപിടിപ്പുള്ള വസ്തുക്കളും പാസ്പോർട്ടും നഷ്ടമായെന്നും പരാതിയിൽ വ്യക്തമാക്കി. കേസിൽ വാദം തുടരും. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വഴി പിടിവീണു; മട്ടന്നൂരിൽ 10 പവനും പണവും മോഷ്ടിച്ചയാൾ പിടിയിൽ