അമിതാഭ് ബച്ചന്‍റെ ബംഗ്ലാവ് കാണിച്ച്തരാമെന്ന് പറഞ്ഞ് ടൂറിസ്റ്റിനെ പീഡിപ്പിച്ചു

Web Desk |  
Published : Jul 01, 2018, 06:47 PM ISTUpdated : Oct 02, 2018, 06:42 AM IST
അമിതാഭ് ബച്ചന്‍റെ ബംഗ്ലാവ് കാണിച്ച്തരാമെന്ന് പറഞ്ഞ് ടൂറിസ്റ്റിനെ പീഡിപ്പിച്ചു

Synopsis

ടൂറിസ്റ്റ് ഗൈഡെന്ന് പറഞ്ഞാണ് സ്ത്രീയുമായി പരിചയപ്പെടുന്നത് തുടര്‍ന്ന് മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയായിരുന്നു ഇയാള്‍

മുംബൈ: മുംബൈയില്‍ ടൂർ ഗൈഡ് പീഡിപ്പിച്ചതായി ഇറ്റാലിയന്‍ സ്വദേശിനിയായ സ്ത്രീ. വെള്ളിയാഴ്ചയാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂര്‍  ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ കുറ്റാരോപിതനെ പരിചയപ്പെടുന്നത്. താന്‍ ഒരു ടൂര്‍ ഗൈഡാണെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീയുമായി പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഇയാളുടെ സേവനം യുവതി തേടുകയായിരുന്നു. 

യാത്ര അവസാനിച്ചതിന് ശേഷം രാത്രി ഏഴ് മണിക്ക് സിനിമാ നടന്‍ അമിതാഭ് ബച്ചന്‍റെ ബംഗ്ലാവ് കാണിച്ച് തരാമെന്ന് സ്ത്രീയോട് ഇയാള്‍ പറഞ്ഞു. ബംഗ്ലാവ് കാണിച്ചതിന് ശേഷം തിരിച്ച് താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടു ചെന്നാക്കാമെന്നായിരുന്നു വാഗ്ദാനം. അമിതാഭ് ബച്ചന്‍റെ ബംഗ്ലാവിലേക്ക് പോകുന്നതിനായി കാറ് ബുക്ക് ചെയ്ത് ഇയാള്‍ ഇടക്ക് മദ്യം വാങ്ങുകയും അത് തന്നെക്കൊണ്ട് കുടിപ്പിക്കുകയുമായിരുന്നെന്ന് സ്ത്രീ പറയുന്നു. 

തുടര്‍ന്നാണ് ഇയാള്‍ കാറില്‍ നിന്നും ബലാത്സംഗം ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ എംബസിയുമായി സ്ത്രീ ബന്ധപ്പെടുകയായിരുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസില്‍ സ്ത്രീ പരാതി നല്‍കിയത്. ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നൻപർകളേ...', വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി
പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം, വ്യക്തതയില്ലെന്ന് സിപിഎം