വിദേശവനിതയുടെ കൊലപാതകം; പൊലീസിനെതിരെ ആരോപണവുമായി ഭര്‍ത്താവ് ആന്‍ഡ്രൂ

Web Desk |  
Published : May 21, 2018, 11:43 AM ISTUpdated : Oct 02, 2018, 06:33 AM IST
വിദേശവനിതയുടെ കൊലപാതകം; പൊലീസിനെതിരെ ആരോപണവുമായി ഭര്‍ത്താവ് ആന്‍ഡ്രൂ

Synopsis

പൊലീസ്  കേസ് മൂടികെട്ടാൻ ശ്രമിക്കുന്നു ഗുരുതര ആരോപണവുമായി വിദേശ വനിതയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: തിരുവല്ലം പൂനംതുരുത്തിൽ വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് മൂടികെട്ടാൻ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രൂ. ഈ സാഹചര്യത്തിൽ പിടിയിലായവർ നിരപരാധികൾ ആണോ എന്ന് സംശയമുണ്ടന്ന് ആൻഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

സമാന രീതിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥിതി.യിൽ ഭേദഗതി കൊണ്ട് വരാൻ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ലിഗയെ കണ്ടെത്തുന്നതിനായുള്ള ആവശ്യങ്ങൾക്ക് ലഭിച്ച ഫണ്ട് നിയമപോരാട്ടതിനായി വിനിയോഗിക്കുമെന്നും ആൻഡ്രൂ പറഞ്ഞു. ലിഗയുടെ കേസിൽ നീതി ലഭിക്കാൻ ഉണ്ടായ അശ്രദ്ധയും, തടസങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. 

മുഖം രക്ഷിക്കാൻ കൊലപാതകം ആത്മഹത്യയോ അപകട മരണമോ എന്ന് വരുത്തി തീർക്കാനുള്ള അധികൃതരുടെ  തന്ത്രം  സാധാരണയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ജനശ്രദ്ധ കൊണ്ട് വരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ആൻഡ്രൂ പറയുന്നു. ഇത് ഇത്തരത്തിലുള്ള തുടർ സംഭവങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആൻഡ്രൂ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല