പെണ്‍കുട്ടിയെ ഉപദ്രവിച്ചു, ഗോവയില്‍ വിനോദസഞ്ചാരികള്‍ അറസ്റ്റില്‍

Web Desk |  
Published : May 31, 2018, 03:56 PM ISTUpdated : Jun 29, 2018, 04:22 PM IST
പെണ്‍കുട്ടിയെ ഉപദ്രവിച്ചു, ഗോവയില്‍ വിനോദസഞ്ചാരികള്‍ അറസ്റ്റില്‍

Synopsis

പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു ചോദ്യം ചെയ്ത സഹോദരനെ അക്രമിച്ചു

പനജി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും സഹോദരനെയും ഉപദ്രവിച്ചതിന് ഒമ്പത് വിനോദസഞ്ചാരികള്‍ ഗോവയില്‍ അറസ്റ്റിലായി‍. പൂനെയില്‍ നിന്നെത്തിയ പതിനൊന്ന് പേരില്‍  ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പനജിയിലുള്ള ജുവനൈല്‍ ഹോമിലേക്കയച്ചു.

പതിനാറ് വയസുള്ള പെണ്‍കുട്ടിയും പതിനേഴ് വയസുള്ള സഹോദരനുമാണ് അക്രമത്തിനിരയായത്. മേയ് 29 -ന് ബാഗ ബീച്ചിലിരിക്കുകയായിരുന്നു ഇവര്‍‍. മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം പൂനെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സഹോദരനെ ഇവര്‍ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

ജില്ലവിടുന്നതിന് മുമ്പ് വിനോദസഞ്ചാരികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി 354 (സ്ത്രീകളെ അപമാനിക്കല്‍), 143 (കലഹമുണ്ടാക്കല്‍), 147 (ആയുധമുപയോഗിക്കല്‍), 323 (കൈകൊണ്ടടിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, പരീക്ഷകൾ മാറ്റി
വടക്കൻ കേരളത്തിൽ മഴ കനക്കും; തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാനിർ​ദേശം