
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടും ഇപ്പോഴും കോടതികളില്‍ ചില അഭിഭാഷകര്‍ക്ക് എങ്ങനെയാണ് മാധ്യമങ്ങളെ തടയാന്‍ കഴിയുന്നതെന്ന് വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ ചോദിക്കുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവകാശം സംരക്ഷിക്കാന്‍, മുഴുവന്‍ തൊഴിലാളി യൂണിയനുകളും ഒറ്റക്കെട്ടായി പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സി.ഐ.ടിയു ജനറല്‍ സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, Iഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam