ട്രാന്‍സ്‌ജെന്‍റേഴ്സിനെ മര്‍ദ്ദിച്ച എസ്ഐക്കെതിരെ കേസ്; ഡി.സി.പി. മെറിന്‍ ജോസഫ് അന്വേഷിക്കും

Published : Dec 29, 2017, 07:20 PM ISTUpdated : Oct 04, 2018, 07:28 PM IST
ട്രാന്‍സ്‌ജെന്‍റേഴ്സിനെ മര്‍ദ്ദിച്ച എസ്ഐക്കെതിരെ കേസ്; ഡി.സി.പി. മെറിന്‍ ജോസഫ് അന്വേഷിക്കും

Synopsis

കോഴിക്കോട്: കലോത്സവത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കസബ എസ്ഐക്കെതിരെ നടപടി. സംഭവത്തില്‍ കസബ എസ്ഐക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. പരാതി കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫ് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പരാതി അന്വേഷിക്കുവാന്‍ കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ ഉത്തരവിറക്കി. സംഭവത്തിലുള്‍പ്പെട്ട കസബ എസ്.ഐ.ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാനും ഉത്തരവില്‍ പറയുന്നു.

കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെയാണ്  പോലീസ് അതിക്രമം കാട്ടിയ്ത്. ക്രൂരമായി മര്‍ദ്ദനമേറ്റ ട്രാന്‍സ്ജെന്‍ഡേഴ്സ് മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എക്സിറ്റ് പോളുകൾ വരുന്നത് ബിജെപിയുടെ ഓഫീസിൽനിന്ന്, 226ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; നോട്ടീസ് നൽകിയിട്ടും ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ ഹാജരായില്ല