
കർണാടക: ബാംഗ്ലൂർ - മൈസൂർ ഹൈവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറിലധികം മരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെ പരിസ്ഥിതി സ്നേഹികൾ കർണാടകയിൽ പ്രക്ഷോഭത്തിലേക്ക്. നാലര കിലോമീറ്റർ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മരങ്ങൾ വെട്ടിക്കളഞ്ഞത്. ഇതിനെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ശ്രമം. വനംവകുപ്പിന്റെ അറിവോട് കൂടിയാണ് ഈ നിർബന്ധിത മരം മുറിക്കൽ നടന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
നാൽപത് വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു എന്ന് പരിസ്ഥിതി പ്രവർത്തകനായ വിജയ് നിഷാന്ത് പറയുന്നു. മൈസൂരിലെയും ബാംഗ്ലൂരിലെയും ജനങ്ങൾ ഇക്കാര്യത്തിൽ ഒന്നായി നിന്ന് പൊരുതേണ്ടതുണ്ട്. വികസനം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതി നാശം എന്നാണോ എന്നും ഇവർ ചോദിക്കുന്നു. വെട്ടിമാറ്റിയ മരങ്ങൽക്ക് പകരം മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടില്ല. പല വർഗത്തിൽ പെട്ട വൃക്ഷങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ അധികൃതർ രണ്ടാമതൊന്ന് ആലോചിക്കേണ്ടതാവശ്യമാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam