കൈവശ രേഖ ലഭിച്ചവരോട് കുടിയിറങ്ങാൻ ആവശ്യപ്പെട്ട് വനംവകുപ്പ്

Published : Jun 29, 2016, 01:04 AM ISTUpdated : Oct 05, 2018, 12:50 AM IST
കൈവശ രേഖ ലഭിച്ചവരോട് കുടിയിറങ്ങാൻ ആവശ്യപ്പെട്ട് വനംവകുപ്പ്

Synopsis

പാലക്കാട്: വനാവകാശ നിയമപ്രകാരം കൈവശ രേഖ കിട്ടിയ ഭൂമിയിൽ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുകയാണ് പാലക്കാട് കിഴക്കഞ്ചേരി കവിൾപാറയിലെ ആദിവാസി കോളനി വാസികൾ. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ,വനം വകുപ്പ് ഇവർക്കും ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്

മംഗലം ഡാമിനടുത്ത കവിള്‍പാറയില്‍  36 ആദിവാസി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഒരാഴ്ചകകം രേഖകൾ ഹാജരാക്കാത്ത പക്ഷം താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങണമെന്നാണ്  വനം വകുപ്പിന്‍റെ നോട്ടീസിൽ പറയുന്നത്.

1970 ന് മുൻപേ ഇവിടെ താമസിക്കുന്നവർക്കും 2009 ൽ വനാവകാശ നിയമ പ്രകാരം കൈവശ രേഖ ലഭിച്ചവർക്കുമല്ലാം വനംവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യം ലഭിച്ച കോളനിവാസികളോട് ആണ് ഇപ്പോൾ ഇറങ്ങിപോകാൻ അധികൃതർ പറയുന്നത്. വൃദ്ധരും കുട്ടികളും അടങ്ങുന്ന കുടുംബവുമായി എങ്ങോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം.

മലയ വിഭാഗത്തിൽപെടുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. സർക്കാർ ഇടപെട്ട് കുടിയിറക്ക് നടപടി ഒഴിവാക്കണമെന്ന്  ഇവരുടെ ആവശ്യം. എന്നാൽ രേഖകളുള്ളവർ ഓഫീസിലെത്തി പരിശോധിച്ചാൽ ഇളവ് നൽകുമെന്നാണ് വനം വകുപ്പിന്‍റെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍