സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരുടെ നഖം വെട്ടിക്കളയും: ബിപ്ലവ് ദേബ്

Web Desk |  
Published : May 01, 2018, 09:45 PM ISTUpdated : Jun 08, 2018, 05:42 PM IST
സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരുടെ നഖം വെട്ടിക്കളയും: ബിപ്ലവ് ദേബ്

Synopsis

വമ്പന്‍ ഭീഷണിയുമായാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രംഗത്ത്

അഗര്‍ത്തല: വമ്പന്‍ ഭീഷണിയുമായാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രംഗത്ത്. തന്‍റെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക്  നേരെയാണു മുഖ്യന്‍റെ ഭീഷണി. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണത്തെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടിക്കളയുമെന്നു ബിപ്ലവ് ദേബ് പറയുന്നു. അതിന് ഉദാഹരണമായി മുഖ്യമന്ത്രി പറഞ്ഞത് ചന്തയില്‍ കൊണ്ടുവരുന്ന പാവയ്ക്കയെക്കുറിച്ചായിരുന്നു. 

രാവിലെ എട്ടുമണിക്ക് ചന്തയില്‍ എത്തിക്കുന്ന പാവയ്ക്ക ഒമ്പത് മണിയാകുമ്പോള്‍ നഖത്തിന്‍റെ പോറലുകള്‍ ഏറ്റു വാടി പോകുന്നു. അങ്ങനെ നഖങ്ങള്‍ കൊണ്ടു വാടി പോകുന്ന അനുഭവം ത്രിപുര സര്‍ക്കാരിന് ഉണ്ടാകാന്‍ സമ്മതിക്കില്ല എന്നു ബിപ്ലവ് ദേബ് പറയുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും തളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ നഖം വെട്ടിക്കളയും എന്നും മുഖ്യമന്ത്രി പറയുന്നു. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'