ചെങ്കൊടിയില്‍ കാവി പുതച്ച് ത്രിപുര, നാഗാലാന്‍റിലും, മേഘാലയയിലും ബിജെപിക്ക് വളര്‍ച്ച

Web Desk |  
Published : Mar 03, 2018, 04:05 PM ISTUpdated : Jun 08, 2018, 05:44 PM IST
ചെങ്കൊടിയില്‍ കാവി പുതച്ച് ത്രിപുര, നാഗാലാന്‍റിലും, മേഘാലയയിലും ബിജെപിക്ക് വളര്‍ച്ച

Synopsis

ചെങ്കൊടിയില്‍ കാവി പുതച്ച് ത്രിപുര, നാഗാലാന്‍റിലും, മേഘാലയയിലും ബിജെപിക്ക് വളര്‍ച്ച

അഗര്‍ത്തല: സ്വതന്ത്ര ഇന്ത്യയില്‍ 35 വര്‍ഷം സിപിഎം ഭരിച്ച ത്രിപുര ആദ്യമായി ചെങ്കൊടിക്കു മേല്‍ കാവി പുതച്ചു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ആകെ വോട്ടെണ്ണിയ 59 സീറ്റില്‍ 35 സീറ്റുകളില്‍ ബിജെപി വിജയിച്ചു. എട്ട് സീറ്റുകളില്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയിച്ചു. വെറും 16 സീറ്റില്‍ മാത്രമാണ് ഇടതുപക്ഷം വിജയം കണ്ടത്. 2013ല്‍ 49 സീറ്റുകളില്‍ വിജയിച്ച സ്ഥാനത്താണിത്. രണ്ടു തവണ ത്രിപുര ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ നിഷ്പ്രഭമായി. കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയം കണ്ടെത്താനായില്ല.

വോട്ടിങ് ശതമാനത്തില്‍ 50 ശതമാനത്തിലധികം ആളുകളുടെ പിന്തുണ ബിജെപി സഖ്യത്തിനുണ്ടെന്നാണ് ഏകദേശ കണക്ക്. വിജയത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് അമിത് ഷായടക്കമുള്ള നേതാക്കള്‍ കടന്നുകഴിഞ്ഞു. ബിജെപി സംസ്ഥാന  അധ്യക്ഷന്‍ ബിപ്ലാബ്കുമാര്‍ ദേബ് മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകളും എത്തുന്നുണ്ട്. 

നാഗാലാന്‍റില്‍ നേരത്തെ ബിജെപിക്കൊപ്പമായിരുന്ന എന്‍പിഎഫ് 31 സീറ്റുകളില്‍ വിജയം കണ്ടെത്തി.  നേരത്തെ 38 സീറ്റുകള്‍ നേടിയ സ്ഥാനത്താണിത്. ബിജെപിയും എന്‍ഡിപിപിയും അടങ്ങുന്ന സഖ്യം26 സീറ്റുകളില്‍ വിജയം കണ്ടു. നേരത്തെ ബിജെപിക്ക് ഒരു സീറ്റായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. 2013ല്‍ എട്ട് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒന്നും നേടാനായില്ല. മറ്റുള്ളവര്‍ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കി.

മറ്റ് രണ്ടിടത്തും വട്ടപ്പൂജ്യമായ കോണ്‍ഗ്രസിന് മേഘാലയയില്‍ മാത്രമാണ്  ആശ്വസിക്കാന്‍ വകയുള്ളത്. നേരത്തെ 29 സീറ്റുകള്‍ നേടിയ സ്ഥാനത്ത് 23 സീറ്റെങ്കിലും നിലനിര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ആകെ വോട്ടെടുപ്പ് നടന്ന 59 സീറ്റുകളില്‍ 18 സീറ്റുള്ള എന്‍പിപി ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി ഇവിടെ രണ്ട് സീറ്റുകളും മറ്റുള്ളവര്‍ 16 സീറ്റുകളും സ്വന്തമാക്കി. മേഘാലയത്തില്‍ 10 ശതമാനം വോട്ടുകളാണ് നേടിയത്.  2013ല്‍ സീറ്റുകളൊന്നും ഇല്ലാതിരുന്ന സ്ഥാനത്ത് രണ്ട് സീറ്റുകള്‍ നേടിയ ബിജെപി മേഘാലയിലും നേട്ടമുണ്ടാക്കി.

ത്രിപുരയില്‍ സിപിഎം ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതായി. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമില്ലെങ്കിലും നാഗാലാന്‍റിലും ബിജെപിക്ക് തന്നെയാണ് നേട്ടം. കോണ്‍ഗ്രസ് ഇവിടെയും ഇ്ലലാതായി. മേഘാലയയില്‍ കോണ്‍ഗ്രസ് ശ്വാസം തിരിച്ചുപിടിച്ചെങ്കിലും ബിജെപി നേട്ടമുണ്ടാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം