
രാജ്യത്തെ 21 നഗരങ്ങളിലാണ് സർവ്വേ നടത്തിയത്. തിരുവനന്തപുരത്തൊടൊപ്പം മുംബൈ, ബംഗല്ലൂരു, കൊൽക്കത്ത, തുടങ്ങിയ മെട്രോ നഗരങ്ങളും സർവ്വേയിൽ ഉള്‍പ്പെട്ടിരുന്നു. നാലു മേഖലകളിലായി 115 കാര്യങ്ങളാണ് സർവ്വേയിൽ ഉള്‍പ്പെടുത്തിയത്. നഗരാസൂത്രണം, രാഷ്ട്രീയ പാർട്ടികളുടെ പ്രാധിനിത്യം, വിഭാവ സമാഹരണം, ഉത്തരവാദിത്വം എന്നിങ്ങനെയായിരുന്നു പ്രധാനമേഖലകള്‍. സർവ്വേ പൂർത്തിയായിപ്പോള്‍ 10 ല്‍ 4.2 മാർക്ക് മുംബൈക്കും തിരുവനന്തപുരത്തിനു ലഭിച്ചു.
കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തെത്തിയ കൊൽക്കത്തെയെ പിൻതള്ളിയാണ് തിരുവനന്തപുപം ഒന്നാമെത്തിയത്. കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ തിരുവനന്തപുരം രണ്ടാമത്തെയിരുന്നു. കൊൽക്കൊപ്പം പൂനയും രണ്ടാമത്തെത്തിയിട്ടുണ്ട്. നഗരവികസനത്തിനായി ബജറ്റിൽ ഉള്‍പ്പെടുത്തിയ തുക വിനിയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവമാണ് ഞെട്ടിക്കുന്ന കര്യമായി സർവ്വേഫലം പറയുന്നത്.
സർവ്വേ നടത്തിയതിൽ ആറു നഗരങ്ങളിൽ ബജറ്റ് വിഹിതം വിനയോിക്കുന്നത് 15 ശതമാനത്തിലും താഴെയന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ തലസ്ഥാനം ബഹുദൂരം മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 79 ശതമാനം തലസ്ഥാനം ചെലവാക്കുമ്പോള്‍ ബംഗല്ലൂരും 61 ഫം ഹൈദ്രബാദ് 24 തമാനംമാണ് ചെലവഴിക്കുന്നതെന്നും സർവ്വേ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam