
വാര്‍സോ: റോഡിലൂടെ ചോക്ലേറ്റ് ഒഴുകിയാള്‍ എന്തു ചെയ്യും? ആര്‍ത്തിയോടെ നോക്കി നില്‍ക്കും അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതുപോലെ 12 ടണ്‍ ചോക്ലേറ്റ് റോഡിലൂടെ ഒഴുകിയ സംഭവമാണ് പോളണ്ടിലെ വാര്‍സോയിലുണ്ടായത്. സെസ്നിയായില്‍ ഒരു ചോക്ലേറ്റ് കമ്പനിക്കായി കൊണ്ടുപോയ ചോക്ലേറ്റ് നിറച്ച ടാങ്കര്‍ മറിഞ്ഞതോടെ റോഡ് ചോക്ലേറ്റ് പുഴയായി. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ ചികിത്സയിലാണ്. എന്നാല്‍ ചോക്ലേറ്റ് കൊടുത്ത പണി ചില്ലറയൊന്നുമല്ല. മണിക്കൂറുകളോളമാണ് റോഡില്‍ ഗതാഗതം തടസപ്പെട്ടത്. റോഡില്‍ ചോക്ലേറ്റ് ഒഴുകിയതിന്‍റെ കൗതുകം കാണാനെത്തിയവരായിരുന്നു ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആദ്യം തടസമായത്. വാഹനക്കൂട്ടം വര്‍ധിച്ചതോടെ പണിപാളി. ഒരു വിധത്തില്‍ റോഡില്‍ നിന്ന് ചോക്ലേറ്റ് നീക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴേക്കും ചോക്ലേറ്റ് റോഡില്‍ ഉറച്ചു പോവുകയും ചെയ്തു. വീണ്ടും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ഗതാഗതം പന:സ്ഥാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam