ഖത്തര്‍ ഉപരോധത്തെ ന്യായീകരിച്ച് ട്രംപ്

Published : Jun 07, 2017, 11:35 AM ISTUpdated : Oct 04, 2018, 06:26 PM IST
ഖത്തര്‍  ഉപരോധത്തെ ന്യായീകരിച്ച് ട്രംപ്

Synopsis

ഖത്തര്‍  ഉപരോധത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ്. തന്റെ സൗദി സന്ദര്‍ശനം ഫലം കണ്ടുതുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നു. അതിനിടെ, ജോര്‍ദാനടക്കം രണ്ട് രാജ്യങ്ങള്‍ കൂടി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.

ഭീകരവാദം തുടച്ച് നീക്കുന്നതിന്‍റെ ആദ്യപടിയാണ് ഖത്തറിനെതിരായ നടപടിയെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.  തന്‍റെ സൗദി സന്ദര്‍ശനം ഫലം കണ്ടുവെന്നും  ഭീകരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് കുറിച്ചു.   ഭീകരര്‍ക്ക് പണമെത്തുന്നത് തടയണമെന്നും  പണം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും  ട്രംപ് സൗദിയോട് ആവശ്യപ്പെട്ടതായി അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം  പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റേയും തുര്‍ക്കിയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ജിദ്ദയിലെത്തിയ  കുവൈത്ത് അമീര്‍ സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി.  തുര്‍ക്കി പ്രസി‍ഡന്‍റ്  ഫോണിലൂടെയും സൗദി രാജാവുമായി ചര്‍ച്ച നടത്തി. അതേസമയം, രാജ്യത്തിനെതിരായ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചു. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.  സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെങ്കിലും ഉപരോധം രാജ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ജോര്‍ദ്ദാനും മൗറിത്യാനയും കൂടി നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ