എച്ച് വണ്‍ ബി വീസ: ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎസ്എ

Published : Oct 26, 2017, 11:31 AM ISTUpdated : Oct 04, 2018, 07:53 PM IST
എച്ച് വണ്‍ ബി വീസ: ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎസ്എ

Synopsis

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന തൊഴില്‍ അന്വേഷകരെ ബാധിക്കുന്ന തരത്തില്‍ എച്ച് വണ്‍ ബി വിസ ചട്ടങ്ങള്‍ കര്‍ശ്ശനമാക്കുന്നു. എൽ 1 പോലുള്ള താത്കാലിക വീസ ചട്ടങ്ങൾ പുതുക്കുന്നത് കർശനമാക്കുകയാണ് അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ആണ് വീസ നയം തിരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

വീസ ലഭിക്കാനുള്ള അതേ മാനദണ്ഡംതന്നെയായിരുന്നു പുതുക്കാനും. എന്നാൽ, ഇനി മുതൽ ഓരോ തവണ പുതുക്കുന്പോഴും വീസയ്ക്ക് അർഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കന്പനിയുടേതാകും. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി ജീവനക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് താത്കാലിക വീസകളാണ്.

ഇതോടെ പുതിയ അപേക്ഷയിൽ അമേരിക്കയിൽ തങ്ങുന്ന മറ്റു ഇന്ത്യക്കാരും ആശങ്കയിലാണ്. നിലവിൽ വീസയുള്ളവർക്കും പുതിയ വ്യവസ്ഥ തിരിച്ചടിയാകുമെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വില്യം സ്റ്റോക്ക് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും