ട്രംപ് 'ഫോട്ടോഷോപ്പ്' വിവാദത്തില്‍

Published : Sep 07, 2018, 05:19 PM ISTUpdated : Sep 10, 2018, 04:19 AM IST
ട്രംപ് 'ഫോട്ടോഷോപ്പ്' വിവാദത്തില്‍

Synopsis

2009ൽ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാൾ കുറച്ചുമാത്രം ജനങ്ങളെ ചിത്രത്തിൽ കണ്ടപ്പോൾ, പ്രസിഡന്‍റായ ആദ്യദിവസം തന്നെ ട്രംപ് ദേഷ്യപ്പെട്ടു

വാഷിങ്ടൻ: ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്‍ ജനക്കൂട്ടമെന്ന് കാണിക്കാന്‍ എഡിറ്റിംഗ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആളുകളെ കൂടുതലാണെന്ന് കാണിക്കുവാന്‍ ട്രംപ് ഇടപെട്ടുവെന്ന തെളിവുകള്‍ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളില്ലാത്ത ഭാഗങ്ങൾ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നാണു ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചുള്ള വാർത്തകൾ. 

2009ൽ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാൾ കുറച്ചുമാത്രം ജനങ്ങളെ ചിത്രത്തിൽ കണ്ടപ്പോൾ, പ്രസിഡന്‍റായ ആദ്യദിവസം തന്നെ ട്രംപ് ദേഷ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് തന്‍റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയതെന്നു ട്രംപ് ഭരണകൂടം ലോകത്തോടു പറഞ്ഞത് തെറ്റായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

ചിത്രങ്ങളെടുക്കാൻ ചുമതലപ്പെട്ട എൻപിഎസിന്റെ (നാഷനൽ പാർക് സർവീസ്) ആക്ടിങ് ഡയറക്ടർ മൈക്കിൾ റെയ്നോൾഡ്സുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഇരുവരും തമ്മിൽ ഇതേദിവസം പലതവണ ഫോൺ സംഭാഷണം ഉണ്ടായതായി അന്നത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറും വ്യക്തമാക്കുന്നു. 

ആളില്ലാത്ത ചിത്രങ്ങൾക്കു പകരം കൂടുതൽ മനോഹരമായ ചിത്രങ്ങൾ ട്രംപ് ആവശ്യപ്പെട്ടെന്നാണു വിവരം. ചടങ്ങിൽ ആളുകൾ കുറവായിരുന്നെന്നു സൂചനയുള്ള ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും വാഷിങ്ടൻ അതെല്ലാം നിഷേധിക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ