ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രംപ്

Published : Mar 05, 2017, 01:58 AM ISTUpdated : Oct 04, 2018, 11:29 PM IST
ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രംപ്

Synopsis

ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. പവിത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ട്രംപ് ടവറിലുള്ള തന്റെ ഫോണ്‍ ചോര്‍ത്തിയ ഒബാമ സ്വയം എത്ര മാത്രം താഴ്ന്നു പോയെന്ന് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ എതിരാളികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ വാട്ടര്‍ഗേറ്റ് സംഭവത്തിന് സമാനമാണ് ഇതെന്നും ട്രംപ് ആരോപിച്ചു. അതേ സമയം ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ട്രംപ് പുറത്ത് വിട്ടിട്ടില്ല. ട്രംപിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഒബാമയുടെ വക്താവ് കെവിന്‍ ലൂവിസ്, വൈറ്റ് ഹൗസോ ഒബാമയോ ആരുടേയും ഫോണ്‍ ചോര്‍ത്തുന്നതിന് ഉത്തരവിട്ടിരുന്നില്ലെന്ന് പ്രതികരിച്ചു. തെര‌ഞ്ഞെടുപ്പ് വേളയില്‍ ട്രംപ് ടീമും റഷ്യയും സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഒബാമക്കെതിരായ ട്വീറ്റുകളെന്നത് ശ്രദ്ധേയമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രബല ജാതിക്കാരുടെ പറമ്പിൽ കുതിരയുമായി കയറി; കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ചുകൊന്നു
സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍