മുസ്ലീം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിക്കുന്നു

By Web DeskFirst Published Sep 22, 2017, 3:10 PM IST
Highlights

ന്യൂയോര്‍ക്ക്: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം  വരുന്ന ഞായറാഴ്ച്ച അവസാനിക്കും. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്  അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ 24 മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ എംബസ്സിയില്‍ നിന്ന് വിസ ലഭ്യമാകും. ഇതോടെ  പഠനത്തിനായോ, ജോലിക്കായോ അമേരിക്കയില്‍ ഇവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് താല്‍ക്കാലിക വിലക്കെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും ദേശീയ സുരക്ഷയല്ല ഇതിനു പിന്നിലെന്നും ട്രംപിന്‍റെ രാഷ്ട്രീയമാണ് വിലക്കിന് കാരണമെന്നും ഒമര്‍ ജാഡ്റ്റ് എന്ന അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. വിലക്കിനോടുള്ള പ്രതികരണമായി നിരവധി ജഡ്ജിമാര്‍ ട്രംപിനെതിരെ രംഗത്തെത്തുകയും രാജ്യത്ത് വലിയ പ്രതിക്ഷേധവും അരങ്ങേറിയിരുന്നു.
 
 

click me!