ടി ടി വി ദിനകര പക്ഷ എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Web Desk |  
Published : Jun 27, 2018, 07:22 AM ISTUpdated : Oct 02, 2018, 06:43 AM IST
ടി ടി വി ദിനകര പക്ഷ എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Synopsis

ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്കെിരായ അയോഗ്യത കേസ് സുപ്രീം കോടതി പരിഗണിക്കണം എന്നാവശ്യപ്പെട്ട് ടി  ടി  വി ദിനകര  പക്ഷത്തെ 17 എം  എൽ  എമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  കേസിൽ മദ്രാസ് ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് എം  എൽ  എ  മാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അയോഗ്യത നടപടി മദ്രാസ് ഹൈക്കോടതി ചീഫ്  ജസ്റ്റിസ്‌ ഇന്ദിര ബാനർജി ശരിവച്ചപ്പോൾ ജസ്റ്റിസ്‌ എം സുന്ദർ അയോഗ്യത റദ്ദാക്കണമെന്നു വിധിച്ചു. ഇതോടെ ആണ് മൂന്നാമാതൊരു ജഡ്ജി കൂടി ഉള്‍പ്പെട്ട ബെഞ്ച് കേസ് കേൾക്കട്ടെ  എന്ന് തീരുമാനിച്ചത്. അയോഗ്യതക്കെതിരെ സമർപ്പിച്ച ഹർജി പിൻവലിക്കാൻ നിശ്ചയിച്ച ആണ്ടിപ്പട്ടി എം  എൽ  എ തങ്കതമിഴ്ശെൽവൻ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം