ടിടിവി ദിനകരന്‍ സത്യപ്രതിജ്‍ഞ ചെയ്തു: 'രണ്ടില പ്രഷര്‍ കുക്കറില്‍'

Published : Dec 29, 2017, 01:51 PM ISTUpdated : Oct 04, 2018, 06:43 PM IST
ടിടിവി ദിനകരന്‍ സത്യപ്രതിജ്‍ഞ ചെയ്തു: 'രണ്ടില പ്രഷര്‍ കുക്കറില്‍'

Synopsis

ചെന്നൈ:  ആർ കെ നഗറിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ടിടിവി ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ജനുവരി എട്ടിന് തുടങ്ങുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ ടിടിവി എംഎൽഎയായി എത്തുമ്പോള്‍ എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടാകുമെന്നത് നിർണായകമാണ്.

ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്യപ്പെട്ടതിന്‍റെ പേരിൽ നേരിട്ട റെയ്ഡുകൾ, രണ്ടില ചിഹ്നത്തിന് കോഴ നൽകിയെന്നാരോപിച്ചുള്ള അറസ്റ്റ്, ജാമ്യത്തിലിറങ്ങി തിരിച്ചുവരുന്പോഴേയ്ക്ക് ഒപിഎസ്സുമായി സഖ്യം ചേർന്ന് മറുകണ്ടം ചാടിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒടുവിൽ ഒപിഎസ്സിന് ഉപമുഖ്യമന്ത്രിപദമെന്ന ഫോർമുലയിൽ ലയനം, ശശികലയുൾപ്പടെ മണ്ണാർഗുഡി കുടുംബത്തിലെ എല്ലാവരും പാർട്ടിക്ക് പുറത്താക്കിയെന്ന പ്രഖ്യാപനം എന്നിവയെല്ലാം കടുത്ത വെല്ലുവിളികളായിരുന്നു. ഇതെല്ലാം നിലനില്‍ക്കെ തന്നെ വീണ്ടും ആ‌ർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാന്‍ ദിനകരന്‍ ധൈര്യം കാണിച്ചു. 

രണ്ടിലച്ചിഹ്നത്തിനെതിരെ പ്രഷർ കുക്കർ എന്ന ചിഹ്നവുമായി സ്വതന്ത്ര സ്ഥാനാർഥിയായി ടിടിവി മത്സരത്തിനിറങ്ങി. പണം വിതരണം ചെയ്തെന്ന ആരോപണമുണ്ടായിരുന്നെങ്കിലും മണ്ഡലത്തിൽ ഓടി നടന്ന് പ്രചാരണം നടത്തി ദിനകരൻ. ഒടുവിൽ ജയലളിതയ്ക്ക് കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയവും സ്വന്തമാക്കി.

സിനിമാ സ്റ്റൈലില്‍ അട്ടിമറി വിജയം നേടി ടിടിവി സഭയിലേക്ക് വരുന്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷത്തിന് തന്നെയാണ്. സത്യപ്രതിജ്ഞയ്ക്ക് എത്ര എംഎൽഎമാർ ദിനകരനെ കാണാനെത്തുമെന്ന് കണ്ടറിയണം.  അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസിൽ മദ്രാസ് ഹൈക്കോടതി അടുത്ത മാസം തന്നെ വിധി പറയും. അങ്ങനെയെങ്കിൽ 18 എംഎൽഎമാരുടെ പിന്തുണയുണ്ടാകും ദിനകരന്. 

വിശ്വാസവോട്ടെടുപ്പ് നടന്നാൽ എടപ്പാടി സർക്കാർ താഴെ വീഴുമെന്നുറപ്പ്. സ്ലീപ്പർ സെൽ എംഎൽഎമാരായി എത്രപേർ ദിനകരൻ പക്ഷത്തിനൊപ്പമുണ്ടെന്ന് ഇപ്പോഴും എടപ്പാടിയ്ക്ക് ഒരു ധാരണയുമില്ല. ജനുവരി എട്ടിന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനമാകുമെന്നുറപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വാഹനങ്ങളിൽ അണുനശീകരണം, സംശയം തോന്നിയാൽ പിടിച്ചിറക്കി ആരോഗ്യപരിശോധന; കേരളത്തിലെ പക്ഷിപ്പനിയിൽ അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു