കുറിപ്പെഴുതി വച്ച് മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി

Web Desk |  
Published : Apr 02, 2018, 08:48 AM ISTUpdated : Jun 08, 2018, 05:47 PM IST
കുറിപ്പെഴുതി വച്ച് മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി

Synopsis

ആത്മഹത്യാകുറിപ്പെഴുതി വച്ച് മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി

ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ ന്യൂസ് ചാനല്‍ അവതാരിക ആത്മഹത്യ ചെയ്തു. തന്റെ വീഡിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു 36കാരിയായ രാധിക റെഡ്ഡി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 

രാധികയുടെ ബാഗില്‍നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. എന്റെ ബുദ്ധിയാണ് എന്റെ ശത്രു എന്നാണ് കുറിപ്പില്‍ രാധിക എഴുതിയിരുന്നത്. സംഭവത്തില്‍ പൊലീസ് കോസെടുത്ത് അന്വേഷണം ആരംഭിച്ചു. അവതാരിക മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് രാധിക ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തി നേരെ ടെറസിലേക്ക് പോകുകയും അവിടെനിന്ന് ചാടി ജീവനൊടുക്കുകയുമായിരുന്നു. 

തലക്ക് സാരമായി മുറിവേല്‍ക്കുകയും ശരീരത്തില്‍ ഒടിവുകള്‍ സംഭവിച്ചുമാണ് രാധിക മരിച്ചത്. രാധികയും 14കാരനായ മകനും അച്ഛനമ്മമാര്‍ക്കുമൊപ്പമാണ് താമസം. ആറ് മാസം മുമ്പ് രാധിക വിവാഹമോചനം നേടിയിരുന്നു. മകന്‍ മാനസ്സിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം
'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി