പെരിന്തല്‍മണ്ണയില്‍ 1.69 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Published : Nov 04, 2017, 04:47 PM ISTUpdated : Oct 05, 2018, 01:59 AM IST
പെരിന്തല്‍മണ്ണയില്‍ 1.69 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Synopsis

മലപ്പുറം: മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ വന്‍കുഴല്‍പ്പണ വേട്ട. ഒരു കോടി 69 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. കോഴിക്കോട് ജില്ലക്കാരായ രണ്ടു പേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വിതരണത്തിന് കൊണ്ടു പോകുന്നതിനടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിനടുത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്. കാറിന്റെ പിന്‍സീറ്റിനടിയില്‍ നിര്‍മ്മിച്ച പ്രത്യേക അറയിലാണ് പണം സുക്ഷിച്ചിരുന്നത്.

പിടിയിലായ കോഴിക്കോട് മായനാട് സ്വദേശിയായ ഇക്ബാല്‍ അസീസ് കൊടുവള്ളി സ്വദേശിയായ നസീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. രണ്ടായിരത്തിന്റയും അഞ്ഞുറിന്റെയും നോട്ടുകളാണ്  പിടിച്ചെടുത്തത്. കാറിനുള്ളില്‍ പ്രത്യേക രീതിയില്‍ അറ നിര്‍മ്മിച്ച് നല്‍കുന്ന സംഘത്തെ വലയിലാക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. 

നേരത്തെയും ഇത്തരം സംഭവങ്ങല്‍ ഉണ്ടായ സാഹചര്യത്തിലാണിത്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കുഴല്‍പ്പണ ശൃംഘലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മലപ്പുറം ജില്ലയിലേക്ക് കുഴല്‍പ്പണത്തിന്റ വരവ് കൂടിയ സാഹചര്യത്തില്‍് നിരീക്ഷണ സംവിധാനങ്ങള്‍ പോലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനിത സംവരണ ബില്ലില്‍ പിന്നോട്ടില്ലെന്ന് ബിജെപി,എംപിമാർക്ക് വിപ്പ് നല്കി , വ്യാഴാഴ്ച മുതൽ മൂന്നു ദിവസം പാർലമെന്‍റില്‍ ഉണ്ടാകണം
എച്ച്ആർഡിഎസിനെതിരെ എഫ്സിആർഎ അടക്കം ഗുരുതര ആരോപണവുമായി ജീവനക്കാരൻ; പരാതി വിവാഹ വിവാദം മറയ്ക്കാനുള്ള നീക്കമെന്ന് മറുപടി