
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച ഉച്ചയോടെയാണ് ഒറ്റപ്പാലത്തിനടുത്തുള്ള അമ്പലപ്പാറ മേലൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകരായ സന്ദീപ്, ജോബിന്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രദേശത്ത് ഇതിന് മുമ്പും സംഘര്‍ഷമുണ്ടായിരുന്നു. പരിക്കേറ്റവര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമണമുണ്ടായതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
ബൈക്കില്‍ യാത്ര ചെയ്യവെ മറ്റൊരു ബൈക്കിലെത്തിയ അക്രമിസംഘം തടഞ്ഞു നിര്‍ത്തുകയും മാരകായുധങ്ങള്‍ കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരിക്കേറ്റ സന്ദീപ് പറഞ്ഞു. പരിക്കേറ്റവരെ ഒറ്റപ്പാലം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ. ശക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam