വിഴിഞ്ഞത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കടലില്‍ വീണു

Published : Sep 19, 2016, 10:04 AM ISTUpdated : Oct 04, 2018, 04:21 PM IST
വിഴിഞ്ഞത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കടലില്‍ വീണു

Synopsis

കണ്‍മുന്നില്‍വെച്ച് ഉറ്റ സുഹൃത്തുക്കളെ നഷ്‌ടപ്പെട്ടതിന്റെ ഞെട്ടലിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി വസന്ത്ജിത്ത്. ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെയാണ് വസന്ത് ജിത്തും പ്രദീപ് റോയിയും സുകുമാര്‍റോയിയും ശക്തമായ തിരയില്‍പെട്ട് കടലില്‍ വീണത്. പാറക്കെട്ടില്‍ പിടിച്ച് വസന്ത്ജിത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോസ്റ്റ‌ല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‍മെന്റും കോസ്റ്റ് ഗാര്‍ഡും  കാണാതായവര്‍ക്കായുള്ള സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. നാല് ബോട്ടുകളിലായാണ് പരിശോധന. അഞ്ച് മാസത്തിനിടെ ഈ തീരത്ത് വീണ് അഞ്ച് പേരെയാണ് കാണാതായത്.

അപകടമുണ്ടാകുമെന്ന മുന്നറിയിപ്പ് ബോര്‍‍ഡുകള്‍ ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീരത്തെത്തുന്ന സെല്‍ഫി പ്രേമികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് തീരസംരക്ഷണ സേനയും പരിസരവാസികളും പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹോട്ടലിൽ തെളിവെടുപ്പ്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും