സൗദിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published : Mar 29, 2017, 07:23 PM ISTUpdated : Oct 04, 2018, 10:27 PM IST
സൗദിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Synopsis

സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ പിടിയിലായി. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിക്കുകുയം ചെയ്തവരാണ് കൊല്ലപ്പെട്ടവരും പിടിയിലായവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിനടുത്ത അവാമിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു പേര്‍ പോലീസ് പിടിയിലായി.

ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിക്കുകുയം മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്തവരാണ് കൊല്ലപെട്ടവരും പിടിയിലായവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു കൃഷിയിടത്തില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. കൃഷിയിടത്തില്‍ സംഘം ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൃഷിയിടം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പിലാണ് രണ്ട് പേര്‍ കൊല്ലപെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ത്വാഹിര്‍ മുഹമ്മദ് അല്‍നമിര്‍, മിഖ്ദാദ് മുഹമ്മദ് ഹസന്‍ അല്‍നമിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 
പ്രതികള്‍ തമ്പടിച്ച കൃഷിയിടത്തില്‍ നിന്നും 130 ഗാലന്‍ ആസിഡ്, സ്‌ഫോടനത്തിനു ഉപയോഗിക്കുന്ന പൊട്ടാസ്യം, തോക്കുകള്‍, വെടിയുണ്ടകള്‍, മുഖമൂടികള്‍, തുടങ്ങിയവ കണ്ടെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ