ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Published : Mar 09, 2017, 07:16 AM ISTUpdated : Oct 04, 2018, 05:57 PM IST
ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Synopsis

ജമ്മു കാശ്മീര്‍:  ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ കരസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഭീകരന്‍ ജഹാംഗിര്‍ ഗനയും മറ്റൊരു ഭീകരനുമാണ്  കൊല്ലപ്പെട്ടത്. 

പുല്‍വാമയിലെ അവന്ധിപുര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും, പൊലീസും പ്രദേശം വളഞ്ഞ് തീവ്രവാദികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ വെടിവയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗറിനും ബനിഹാളിനും ഇടയിലുള്ള തീവണ്ടി സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം