കള്ളനോട്ടുമായി യുവതികള്‍ കോതമംഗലത്ത് പിടിയില്‍

Published : Feb 02, 2018, 11:01 PM ISTUpdated : Oct 04, 2018, 07:59 PM IST
കള്ളനോട്ടുമായി യുവതികള്‍ കോതമംഗലത്ത് പിടിയില്‍

Synopsis

എറണാകുളം:  കോതമംഗലത്ത് കള്ളനോട്ടുമായി കൊൽക്കത്ത സ്വദേശികളായ സഹോദരിമാരടക്കം മൂന്ന് പേർ പിടിയിൽ. 22000രൂപയുടെ കള്ളനോട്ടാണെന്ന് ഇവരിൽ നിന്ന് കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളും സഹോദരിമാരുമായ  സുവാന,സാഹിൻ, കോട്ടയം സ്വദേശി മാളിയേക്കൽ അനൂപ് വർഗ്ഗീസ് എന്നിവരാണ് ഊന്നുകൽ പോലിസിന്‍റെ പിടിയിലായത്. 

കൊച്ചി–ധനുഷ് കോടി ദേശീയപാതയിൽ വാളറ പത്താംമൈലിലുള്ള കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ സഹോദരിമാർ രണ്ടായിരം രൂപയുടെ നോട്ടു നൽകി. ഇരുവരും പുറത്തിറങ്ങിയ ശേഷം കടയുടമ നോട്ടുകൾ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് സംശയം തോന്നിയത്. പുറത്തിറങ്ങി ഇവരെ പിന്തുടരാർ ശ്രമിച്ചെങ്കിലും ഇവർ കാറിൽ പോയിരുന്നു. 

ഉടൻ കടയുടമ നാട്ടുകാരോട് വിവരം പറയുകയും ഇവർ ഊന്നുകൽ പോലീസിൽ അറിയിക്കുകയും ചെയ്തു.തുടർന്ന്  തലക്കോട് ചെക്ക് പോസ്റ്റിൽ വച്ചാണ് ഊന്നുകൽ പോലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ 
എഴര ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇതിൽ 22000രൂപ കള്ളനോട്ടാണെന്ന് വ്യക്തമായി

വിദേശത്ത് ഒന്നിച്ച് ജോലി ചെയ്തവരരാണെന്നും അവിടെ വെച്ചാണ് കൊൽക്കത്ത സ്വദേശികളായ സഹോദരിമാരെ പരിചയപ്പെട്ടതെന്നും പിടിയിലായ മലയാളി യുവാവ് അനൂപ് മൊഴി നൽകി. മൂന്നാർ , കുമരകം  തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു എന്നും ചില ബിസിനസ് ആവശ്യങ്ങളും ഉണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മൂവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കള്ളനോട്ടിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ