മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ, പ്രതികരണം ഫേസ്ബുക്ക് ലൈവിൽ; 'ലിജു കരഞ്ഞ് വോട്ട് വാങ്ങി, മകനെക്കുറിച്ച് അനാവശ്യം പറഞ്ഞു'

Published : May 18, 2026, 05:46 PM IST
m liju prathibha

Synopsis

നാട്ടിലെ പുതിയ തലമുറക്ക് വഴി കാട്ടാൻ ലിജുവിന്റെ വകുപ്പിന് കഴിയട്ടെയെന്നും പ്രതിഭ ആശംസിച്ചു. മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കിയെന്നാണ് പ്രതിഭയുടെ മറ്റൊരു ആരോപണം.

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ. ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നും ലിജു കരഞ്ഞ് വോട്ട് വാങ്ങിയെന്നും യു പ്രതിഭ ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതിഭയുടെ പ്രതികരണം. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല. കരഞ്ഞല്ല വോട്ട് വാങ്ങേണ്ടത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും പ്രതിഭ പറയുന്നു. വീടുകൾ കയറി അപവാദ പ്രചരണം നടത്തി. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം. ഇത് കേട്ട ജനങ്ങൾ മാറി ചിന്തിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടി. മകനെ കുറിച്ച് അനാവശ്യം പറഞ്ഞുവെന്ന് ആരോപിച്ച പ്രതിഭ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും വ്യക്തമാക്കി. നാട്ടിലെ പുതിയ തലമുറക്ക് വഴി കാട്ടാൻ ലിജുവിന്റെ വകുപ്പിന് കഴിയട്ടെയെന്നും പ്രതിഭ പറഞ്ഞു. മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കിയെന്നാണ് പ്രതിഭയുടെ മറ്റൊരു ആരോപണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത് മോദിയെ ഭയന്ന്', കടുത്ത ആരോപണവുമായി ഡിഎംകെ, 'അപകടമാകുമെന്ന് തോന്നി പിന്മാറ്റം'
എടത്തിരുത്തി യുവാവിൻ്റെ കൊലപാതകം: പ്രതി അനൂപ് പിടിയിൽ, അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ്