
ദില്ലി: യുഎഇയുടെ കോൺസുലാർ സേവന കേന്ദ്രം ദില്ലിയിൽ പ്രവർത്തനം തുടങ്ങി.യുഎഇ വിദേശ കാര്യ അണ്ടർ സെക്രട്ടറി മൊഹമ്മദ് മീർ അൽ റെഇസി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യ ആവശ്യപ്പെട്ടാൽ ഷാർജയിലോ ഫ്യുജറയിലോ ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങാൻ തടസ്സമില്ലെന്ന് യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബെന്ന വ്യക്തമാക്കി.
ലോകത്ത് യുഎഇ, എംബസിക്ക് പുറത്ത് ആരംഭിക്കുന്ന ആറാമത്തെ കോൺസുലാർ സേവന കേന്ദ്രമാണ് ദില്ലിയിലേത്.യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണിത്.യുഎഇലേക്ക് പോകുന്നവർക്ക് വിസയും മറ്റ് രേഖകളും എളുപ്പത്തിൽ ലഭ്യമാക്കുവാൻ ഈ സേവന കേന്ദ്രം സഹായിക്കും.
യുഎഇ വിദേശ കാര്യ അണ്ടർ സെക്രട്ടറി മൊഹമ്മദ് മീർ അൽ റെഇസിയാണ് കോംസുലാർ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഇന്ത്യ ആവശ്യപ്പെട്ടാൽ യുഎഇയിലെ വടക്കൻ മേഖലയിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കാൻ തടസ്സമില്ലെന്ന് യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബെന്ന പറഞ്ഞു. യുഎഇയും ഇന്ത്യയുമായി കാലങ്ങളായി നല്ല വ്യവസായ-ഉഭയകക്ഷി ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്നും കൂടുതൽ തന്ത്രപ്രധാനമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും യുഎഇ സ്ഥാനപതി വ്യക്തമാക്കി.യു എ ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റും തിരുവനന്തപുരത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam