യു.എ.ഇ എക്സേഞ്ച് രൂപം മാറുന്നു, ഇനി ഫിനേബ്ലർ

By Web DeskFirst Published Apr 25, 2018, 11:16 PM IST
Highlights
  • യുഎഇക്കു പുറത്തു യു എ ഇ എക്സ്ചേഞ്ചിന്റെ പേര് യൂണിമണി എന്നാകും .കേരളത്തിൽ രണ്ടു മാസത്തിനകം നെയിം ബോർഡുകൾ മാറും

ദുബായ്:  തന്റെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് 'ഫിനേബ്ലർ' എന്ന പേരിൽ ഒരു ഹോൾഡിങ് കമ്പനി രൂപീകരിക്കുന്നതായി ഡോ. ബി.ആർ. ഷെട്ടി പ്രഖ്യാപിച്ചു. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് യുണൈറ്റഡ് കിങ്ഡം കേന്ദ്രമായി  'ഫിനേബ്ലർ' എന്ന കമ്പനി നിലവിൽ വരും. ഇൗ കമ്പനിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ നിലവിലുള്ള യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ തങ്ങളുടെ സാമ്പത്തിക വിനിമയ ബ്രാൻഡുകൾക്കിടയിൽ കൂടുതൽ ദിശാബോധവും ഏകോപനവും രൂപപ്പെടുത്തുകയാണ് ലക്‌ഷ്യമെന്ന് ഡോ.ബി.ആർ.ഷെട്ടി പറഞ്ഞു. 

യുഎഇക്കു പുറത്തു യു എ ഇ എക്സ്ചേഞ്ചിന്റെ പേര് യൂണിമണി എന്നാകും .കേരളത്തിൽ രണ്ടു മാസത്തിനകം നെയിം ബോർഡുകൾ മാറും .ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നൽകുവാൻ പാകത്തിൽ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്താനും ധനവിനിമയ വ്യവസായത്തിൽ ക്രിയാത്മകമായ സംഭാവനകൾ അവതരിപ്പിക്കാനും ഈ മേഖലയിൽ മികച്ച നിക്ഷേപവും ഏറ്റെടുക്കൽ നടപടികളും വർദ്ധിപ്പിക്കാനും 'ഫിനേബ്ലർ' ശ്രദ്ധയൂന്നുമെന്നും ബി ആർ ഷെട്ടി പറഞ്ഞു . 

click me!