
റമസാൻ പ്രമാണിച്ച് വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 935 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നരെ മോചനത്തിനായി പരിഗണിച്ചില്ല. ഇന്ത്യയടക്കം വിവധ രാജ്യങ്ങളില്‍ നിന്നുള്ള 935 തടവുകാരെ വിട്ടയക്കാനാണ് യുഎഇ പ്രസിഡന്‍റ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുടുംബാംഗങ്ങളുമായി ചേര്‍ന്ന് പുതിയൊരു ജീവിതം നയിക്കാന്‍ എത്രയുംപെട്ടെന്ന് ഇവര്‍ക്ക് അവസരമൊരുക്കുമെന്ന് അറ്റോണി ജനറല്‍ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ പോലീസുമായി സഹകരിച്ച് ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. വിട്ടയക്കപ്പെടുന്നവരുടെ കടങ്ങളും മറ്റു ബാധ്യതകളും എഴുതിത്തള്ളും. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ശിക്ഷാകാലയളവില്‍ നല്ലപെരുമാറ്റം കാഴ്ചവെച്ചവരെയാണ് പ്രധാനമായും പരിഗണിക്കാറ്. ദീര്‍ഘനാളായി തടവില്‍ കഴിയുന്നവര്‍ക്കും ഉത്തരവിന്‍റെ ഫലമായി ശിക്ഷയില്‍ ഇളവുണ്ടാകും. എല്ലാ വര്‍ഷവും റംസാന്‍ പ്രമാണിച്ചുള്ള വിട്ടയക്കല്‍ നിരാലംബരായ നിരവധി തടവുകാര്‍ക്ക് ആശ്വസമാവാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam