സോളാര്‍ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് യുഡിഎഫ്

By Web DeskFirst Published Nov 9, 2017, 8:00 AM IST
Highlights

കോഴിക്കോട്: സോളാര്‍ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് യുഡിഎഫ് നേതാക്കള്‍. പടയൊരുക്കത്തിന്‍റെ കോഴിക്കോട്ടെ സമാപന വേദിയിലാണ് ഉമ്മന്‍ചാണ്ടിക്ക് പിന്തുണ അറിയിച്ച് നേതാക്കള്‍ സര്‍ക്കാര്‍ നടപടിയെ അടിമുടി വിമര്‍ശിച്ചത്.

വേദി പടയൊരുക്കത്തിന്‍റേതായിരുന്നെങ്കിലും വിഷയം സോളാര്‍ റിപ്പോര്‍ട്ടും ശ്രദ്ധാ കേന്ദ്രം ഉമ്മന്‍ചാണ്ടിയുമായിരുന്നു.  സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഘടകക്ഷി നേതാക്കള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സുരക്ഷിതനാണെന്നും നേതാക്കള്‍ അണികള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു.

സോളാറില്‍ ആരോപണ വിധേയരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. ഇവരുടെ പ്രസംഗങ്ങളിലൊന്നും തന്നെ വിവാദ വിഷയം പരാമര്‍ശമായതേ ഇല്ല. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയില്ലെന്നതും ശ്രദ്ധേയം. നോട്ട് നിരോധനത്തെ  ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും ആയുധമാക്കി.

പടയൊരുക്കത്തിന് വ്യാഴാഴ്ച അവധി നല്‍കി നേതാക്കളെല്ലാം സോളാര്‍ റിപ്പോര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയാല്‍  നിയമ നടപടികളെ കുറിച്ച് ആലോചിക്കണം. രാഷ്ട്രീയമായി നേരിടാനുള്ള വഴികളും തേടണം. ഇനിയുള്ള നാളുകള്‍ യുഡിഎഫിന് നിര്‍ണ്ണായകം.


 

click me!