വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

Web Desk |  
Published : May 30, 2018, 05:03 PM ISTUpdated : Jun 29, 2018, 04:15 PM IST
വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

Synopsis

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍

ബത്തേരി: വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്‍ എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമത്തിലെ സ്ത്രീകൾ ഒമ്പത് ദിവസമായി  വനംവകുപ്പ് ഓഫീസിനു മുന്നിൽ നിരാഹാര സമരത്തിലാണ്.

ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ്, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, എം.ഐ. ഷാനവാസ് എം.പി എന്നിവരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡ് ഉപരോധിച്ചു. കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പ്രതിഷേധരംഗത്തുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ