കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം; യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന്

Web Desk |  
Published : Jun 08, 2018, 06:58 AM ISTUpdated : Jun 29, 2018, 04:29 PM IST
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം; യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന്

Synopsis

മുന്നണി വിപുലീകരണം അനിവാര്യമാണെന്ന അഭിപ്രായം കോണ്‍ഗ്രസും ലീഗും യോഗത്തിൽ വിശദീകരിക്കും

തിരുവനന്തപുരം: യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യ സഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. മുന്നണിയിൽ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസ് എം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേയ്ക്കും. 

നിലവിലെ സാഹചര്യത്തിൽ മുന്നണി വിപുലീകരണം അനിവാര്യമാണെന്ന അഭിപ്രായം കോണ്‍ഗ്രസും ലീഗും യോഗത്തിൽ വിശദീകരിക്കും. മുന്നണിയിൽ നിന്നു വിട്ടുപോയ കേരള കോൺഗ്രസ് എമ്മിനെ തിരികെ കൊണ്ടു വരാൻ കയ്യിലുണ്ടായിരുന്ന സീറ്റ് അടക്കം വിട്ടു നൽകിയതിനെതിരെ പരസ്യമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കൾ മുന്നണി യോഗത്തിലും നിലപാട് ആവർത്തിക്കും. എതിർ സ്വരം ഉയർത്തിയുള്ള പരസ്യ പ്രതികരണങ്ങൾ നിയന്ത്രിക്കാൻ പാർട്ടികൾ ഇടപെടണമെന്ന നിർദേശവും യോഗം നൽകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം
ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി