
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താനും യുഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന് യുഡിഎഫ് നേതാക്കളുടെ അടിയന്തരയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
വിഷയത്തില്‍ സഭയ്ക്ക് പുറത്തും അകത്തും പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ച യുഡിഎഫ് മാര്‍ച്ച് മൂന്നിന് രാപ്പകല്‍ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിയമപോരാട്ടം എങ്ങനെ വേണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇക്കാര്യത്തില്‍ കുടുംബം നടത്തുന്ന നിയമപോരാട്ടത്തെ ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.
ഇന്ന് രാവിലെ ഷുഹൈബ് വധക്കേസ് ഉന്നയിച്ച് യുഡിഎഫ് നേതാക്കള്‍ നിയമസഭ സ്തംഭിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam