രാജ്യസഭ സീറ്റ്: കോൺഗ്രസിന് പുറമേ യുഡിഎഫിലും അതൃപ്തി

Web Desk |  
Published : Jun 08, 2018, 09:12 AM ISTUpdated : Jun 29, 2018, 04:18 PM IST
രാജ്യസഭ സീറ്റ്: കോൺഗ്രസിന് പുറമേ യുഡിഎഫിലും അതൃപ്തി

Synopsis

ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമെന്ന് എ എ അസീസ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതിൽ കോൺഗ്രസിലും ഘടക കക്ഷികളിലും അതൃപ്തി പുകയുകയാണ്. തിരുത്തൽ നടപടിക്കായി ഹൈക്കമാന്റ് ഇടപടണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. 

യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ ഇന്നത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല. സീറ്റ് നൽകിയതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമെന്ന് ആർഎസ്‍പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് കുറ്റപ്പെടുത്തി.

അതേസമയം യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യ സഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം.

മുന്നണിയിൽ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസ് എം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേയ്ക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ സിജെപി, പിണറായിയെ നിയന്ത്രിക്കുന്നത് മോദി; അധികാരം മാറ്റുന്ന കൊടുങ്കാറ്റ് വരുമെന്ന് പുതുയു​ഗയാത്രയിൽ രാഹുൽ ​ഗാന്ധി
'പുതിയ കേരള മോഡലിന് ലഭിച്ച അംഗീകാരം, യാത്ര നെഞ്ചേറ്റിയ കേരള ജനതക്ക് നിറകണ്ണുകളോടെ നന്ദി', ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറും: സതീശൻ