
തിരുവനന്തപുരം: എംജി വിസിയുടെ പുറത്താകലിന് കാരണമായ യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചാൽ കാലിക്കറ്റ്, കുസാറ്റ് വിസി നിയമനങ്ങളും പ്രതിസന്ധിയിലാകും. കണ്ണൂർ, കാലടി വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തിയ തീരുമാനം ഗവർണ്ണർ റദ്ദാക്കിയിരുന്നു.
പത്ത് വർഷം പ്രൊഫസർ ആകണം, സെർച്ച് കമ്മറ്റിയിലെ സർവ്വകലാശാല പ്രതിനിധി സർവ്വകലാശാലക്ക് പുറത്തുനിന്നുള്ള ആളാകണം. എംജി വിസിയെ പുറത്തക്കാൻ ഹൈക്കോടതി പരിഗണിച്ചത് യുജിസിയുടെ ഈ മാനദണ്ഡം. ഇത് നിലവിലെ പല വിസിമാർക്കും പ്രശ്നമാകും. കാലിക്കറ്റ് വിസി ഡോക്ടർ കെ.മുഹമ്മദ് ബഷീർ 10 വർഷം പ്രൊഫസറായിരുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. കാലിക്കറ്റ് വിസിയെ നിശ്ചയിച്ച സെർച്ച് കമ്മിറ്റിയിലെ സർവ്വകലാശാല പ്രതിനിധി സെനറ്റ് അംഗമായിരുന്ന ആബിദ് ഹുസൈൻ തങ്ങൾ. കുസാറ്റ് വിസി ഡോക്ടർ ജെ ലതയുടെ യോഗ്യതയിൽ പരാതി ഉയർന്നില്ല, പക്ഷെ നിയമനത്തിന് ശുപാർശ ചെയ്ച സെർച്ച് കമ്മിറ്റിയിലെ സർവ്വകലാശാല പ്രതിനിധി സെനറ്റ് അംഗം ഹൈബി ഈഡൻ. ഈ രണ്ടു നിയമനങ്ങളും യുഡിഎഫ് കാലത്ത്.
ഈ സർക്കാർ കാലത്ത് വിസി നിയമന കമ്മിറ്റിയിൽ രാഷ്ട്രീയക്കാരായ സെനറ്റ് അംഗങ്ങളെ വെച്ചത് ഗവർണ്ണർ ഇടപെട്ട് റദ്ദാക്കി. കണ്ണൂർ വിസി നിയമനകമ്മിറ്റിയിൽ സർവ്വകലാശാല പ്രതിനിധിയാക്കിയ മുൻ എംഎൽഎ പ്രകാശൻമാസ്റ്ററെ ഗവർണ്ണർ ഇടപെട്ട് വെട്ടി, രാജൻഗുരിക്കളെ പകരക്കാരനാക്കേണ്ടിവന്നുയ കാലടി വിസി നിയമന സമിതിയിലെ സർവ്വകലാശാല പ്രതിനിധി ടിവിരാജേഷ് എംഎൽഎ. ആയിരുന്നു. ചാൻസ്ലർ കൂടിയായ ഗവർണ്ണറുടെ യുജിസി മാനദണ്ഡം ഉയർത്തി എതിർപ്പ് ആവർത്തിച്ചപ്പോൾ ഡോക്ടർ കെകെഎൻ കുറുപ്പ് പകരക്കാരനായി.
ഗവർണ്ണർ പുറത്താകിയ എംജി മുൻ വിസി എവി ജോർജ്ജും ഹൈക്കോടതി പുറത്താക്കിയ ബാബുസെബാസ്റ്റ്യനും മാണിയുടെ നോമിനികളായിരുന്നു. യുഡിഎഫ് കാലത്ത് വകുപ്പ് വിഭജനം പോലെ ഘടകക്ഷികൾക്ക് വിസി നിയമനം വീതിച്ച് നൽകിയതാണ് വിനയായത്. ബാബുസെബാസ്റ്റ്യനെതിരെ ഗവർണ്ണർക്ക് പരാതിപോയപ്പോൾ, മതിയായ യോഗ്യതയുണ്ടെന്ന് സർക്കാർ വിശദീകരിച്ച് നിയമനം ഉറപ്പിച്ചു. ഹൈക്കോടതി ഉത്തരവിൽ സർക്കാർ തുടർനടപടി തീരുമാനിച്ചിട്ടില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam