
ന്യൂയോർക്ക്: ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗണ്‍സിൽ ഇന്ന് അടിയന്തര യോഗം ചേരും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നത്.
ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ യുഎൻ സെക്രട്ടറി ജനറൽ അൻോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു. അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണിതെന്നും ഉത്തരകൊറിയയുടെ ഇത്തരം നടപടികൾ നിർത്തണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഞായറാഴ്ച ഉത്തരകൊറിയ അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാവുന്ന 120 കിലോടൺ ബോംബിന്റെ പരീക്ഷണം വൻവിജയമായിരുന്നുവെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ ആണവപരീക്ഷണമാണിത്. 2006ലായിരുന്നു ആദ്യ ആണവപരീക്ഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam