
ദമസ്‌കസ്: സിറിയയിലെ അലെപ്പോയിലേക്ക് സഹായമെത്തിക്കുന്നത് ഐക്യരാഷ്ട്ര സംഘടന താത്ക്കാലികമായി നിര്‍ത്തിവെച്ചു. സഹായവുമായി പോയ യുഎന്‍ വാഹനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തെതുടര്‍ന്നാണ് നടപടി. വ്യോമാക്രമണത്തില്‍ 20 സിറിയക്കാര്‍ മരിച്ചിരുന്നു. ഗോതമ്പും, വസ്ത്രവും മരുന്നുകളുമായി പോയ 18 ലോറികള്‍ തകര്‍ന്നു. തങ്ങള്‍ ആക്രമിച്ചില്ലെന്ന നിലപാടിലാണ് റഷ്യയും സിറിയയും.
അമേരിക്കയും റഷ്യയും സിറിയയുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് അലെപ്പോയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് സിറിയക്കാര്‍ക്കായി ഭക്ഷണവും മരുന്നുകളുമായി വാഹനവ്യൂഹം പുറപ്പെട്ടത്. ധാരണ തെറ്റിച്ചതില്‍ അമേരിക്ക പ്രതിഷേധമറിയിച്ചെങ്കിലും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam